18 September Thursday

പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ന്യൂഡൽഹി > പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി നീട്ടി തെരഞ്ഞെടുപ്പ്‌ കമീഷൻ. ഫെബ്രുവരി 14 ന്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ 20 ലേക്കാണ്‌ മാറ്റിയത്‌. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തീയതി മാറ്റിയത്. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഫെബ്രുവരി 10, 14, 20, 23, 27 മാർച്ച് മൂന്ന്, ഏഴ് തീയതികളിലായി ഏഴ് ഘട്ടങ്ങളിലായി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം പഞ്ചാബിൽ ഫെബ്രുവരി 20ന് രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. 117 സീറ്റുകളിലേക്കാണ് പഞ്ചാബിൽ മത്സരം. മാർച്ച് 10ന് ഫലമറിയും.

ഉത്തർപ്രദേശ്​, പഞ്ചാബ്​, ഉത്തരഖണ്ഡ്​, ഗോവ മണിപ്പൂർ സംസ്ഥാന നിയമസഭകളിലെ 690 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഏ​ഴ്​ ഘട്ടമായി വോട്ടെടുപ്പ്​ നടക്കുന്ന ഏക സംസ്ഥാനമാണ്​ ഉത്തർപ്രദേശ്​. ഗോവ, ഉത്തരഖണ്ഡ്​ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ്​ വോട്ടെടുപ്പ്​. ഫെബ്രുവരി 27നും മാർച്ച്​ മൂന്നിനുമായി രണ്ട്​ ഘട്ടങ്ങളിലായി മണിപ്പൂരിൽ വോട്ടെടുപ്പ്​ നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top