15 December Monday

ഇടതുപക്ഷ ആഖ്യാനങ്ങളെ ചെറുക്കണം; ആർഎസ്‌എസുകാരിയായതിൽ അഭിമാനം: ജെഎൻയു വിസി

സ്വന്തം ലേഖകൻUpdated: Monday Sep 18, 2023

ശാന്തിശ്രീ പണ്ഡിറ്റ്‌ face book

ന്യൂഡൽഹി > ഹിന്ദുവായതിലും ആർഎസ്‌എസുകാരിയായതിലും അഭിമാനമുണ്ടെന്ന്‌ ജെഎൻയു വിസി. ആർഎസ്‌എസ്‌ തലവൻ മോഹൻഭഗവത്‌ പങ്കെടുത്ത പുസ്‌തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെഎൻയു വിസി ശാന്തിശ്രീ പണ്ഡിറ്റ്‌. ഇന്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കണമെന്നും ഇടതുപക്ഷ ആഖ്യാനങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും അവർ പറഞ്ഞു.

‘ഹിന്ദുവായതിലും സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലും ഞാൻ അഭിമാനിക്കുന്നു. ആർഎസ്‌എസിൽ നിന്നാണ്‌ മൂല്യങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതെന്ന്‌ തുറന്നുപറയുന്നതിൽ എനിക്ക്‌ ഒട്ടും മടിയില്ല. ഇടതുപക്ഷ ആശയപ്രചരണങ്ങളെ ചെറുക്കാൻ നമുക്ക്‌ ശക്തമായ സംവിധാനങ്ങൾ ആവശ്യമാണ്‌. ഇടതുകാഴ്‌ച്ചപ്പാടുകൾക്ക്‌ ബദലായി വലത് ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കണം. അധികാരം നിലനിർത്തണമെങ്കിൽ ആഖ്യാനങ്ങളെ നിയന്ത്രിക്കണം’–- ശാന്തിശ്രീ പ്രസംഗിച്ചു.
 
അവധിദിവസത്തിൽ പോലും പ്രത്യേക സിറ്റിങ്ങ്‌ നടത്തി സാമൂഹ്യപ്രവർത്തക ടീസ്‌താ സെതൽവാദിന്‌ ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെയും ജെഎൻയു വിസി പരിഹസിച്ചു. ‘നമുക്കൊന്നും വേണ്ടി സുപ്രീംകോടതി ഈ രീതിയിൽ കഷ്ടപ്പെടില്ല. ഇടത് ആശയഗതിക്കാർ രാജ്യത്ത്‌ ചെലുത്തുന്ന സ്വാധീനത്തിന്റെ ഉദാഹരണമാണിത്‌. ആ രീതിയിലുള്ള സ്വാധീനം ചെലുത്താൻ നമുക്കും സാധിക്കണം’–- ശാന്തിശ്രീ കൂട്ടിച്ചേർത്തു. തുടർന്ന്‌, സംസാരിച്ച മോഹൻഭഗവത്‌ വിസിയുടെ അഭിപ്രായങ്ങളെ മുഴുവൻ ശരിവെച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top