29 March Friday

എട്ട്‌ വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റം ; ഏപ്രിലിൽ പണപ്പെരുപ്പം
 7.79 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
രാജ്യത്ത്‌ പണപ്പെരുപ്പം എട്ട്‌ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ മാസം ചില്ലറവിൽപ്പന വിപണിയിൽ 7.79 ശതമാനം പണപ്പെരുപ്പമായിരുന്നു. സാധനങ്ങളുടെ വില കുതിച്ചുയരുകയും പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്ന അവസ്ഥയാണ്‌ പണപ്പെരുപ്പം.

മാർച്ചിൽ 6.95 ശതമാനം പണപ്പെരുപ്പമുണ്ടായി.ഏപ്രിലിൽ വീണ്ടും ഉയർന്ന്‌ 7.79 ശതമാനമായി. എട്ടുവര്‍ഷം മുമ്പ്  2014 മേയില്‍ 8.33 ശതമാനം ആയിരുന്നു പണപ്പെരുപ്പം.

കഴിഞ്ഞ മാസം ഭക്ഷ്യവസ്‌തുക്കളുടെ പണപ്പെരുപ്പം ഏപ്രിലില്‍ 8.38 ശതമാനമായി കുതിച്ചു; പച്ചക്കറിക്ക്‌ 15. 41 ശതമാനമായി. ഇന്ധനമേഖലയിൽ 10.80 ശതമാനമായിരുന്നു പണപ്പെരുപ്പം. മാർച്ചിൽ പണപ്പെരുപ്പം അതിരുവിട്ടതിനെ തുടർന്ന്‌ റിസർവ്‌ബാങ്ക്‌ റിപ്പോനിരക്ക്‌ 0.40 ശതമാനം ഉയർത്തി. ഗ്രാമീണമേഖലയിൽ 8.38 ശതമാനവും നഗരങ്ങളിൽ 7.09 ശതമാനവും പണപ്പെരുപ്പമുണ്ടായി. ഭക്ഷ്യവസ്‌തു, പാചകഎണ്ണ, രാസവളം, ഇന്ധനം എന്നിവയുടെ വിലക്കയറ്റം ജീവിതം ദുരിതപൂർണമാക്കും. മാസങ്ങളായി വിലക്കയറ്റം രൂക്ഷമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top