26 April Friday

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

ന്യൂഡല്‍ഹി> മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി.പൊതു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നു ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിന്‍ഹയെ പരിഗണിച്ചത്. വാജ്‌പേയി സര്‍ക്കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
 സ്ഥാനാര്‍ഥിയായി സിന്‍ഹയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തെന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു.

പൊതുസമ്മതനായ സ്ഥാനാര്‍ഥി ആരെന്നതു സംബന്ധിച്ചു പ്രതിപക്ഷത്തുണ്ടായിരുന്ന വലിയ പ്രതിസന്ധി ഇതോടെ നീങ്ങി. മുമ്പ് സ്ഥാനാര്‍ഥിയാകാന്‍ പേര് നിര്‍ദേശിക്കപ്പെട്ട മൂന്നു പേരും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരാണ് മത്സരിക്കാനില്ലെന്ന നിലപാട് അറിയിച്ചത്.

അതേസമയം, ബിജെപി ഇന്ന് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top