23 April Tuesday

തിപ്രലാൻഡിന് കേന്ദ്രം 
അനുകൂലമെന്ന്‌ പ്രദ്യോത്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

image credit Pradyot tripura twitter


ന്യൂഡൽഹി
ത്രിപുരയെ വെട്ടിമുറിച്ച്‌ പ്രത്യേക തിപ്രലാൻഡ്‌ സംസ്ഥാനം രൂപീകരിക്കുകയെന്ന ആവശ്യത്തോട്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ അനുകൂലമായി പ്രതികരിച്ചുവെന്ന വെളിപ്പെടുത്തലുമായി തിപ്ര മോത നേതാവ്‌ പ്രദ്യോത്‌ കിഷോർ ദേബ്‌ബർമ. അഗർത്തലയിൽ അമിത്‌ ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ ദേബ്‌ബർമയുടെ വെളിപ്പെടുത്തൽ. ത്രിപുരയിലെ തദ്ദേശീയരുടെ ആവശ്യങ്ങൾ ഭരണഘടനാപരമായി പരിഹരിക്കുന്നതിനുള്ള പ്രക്രിയക്ക്‌ അമിത്‌ ഷാ തുടക്കമിട്ടെന്ന്‌ ദേബ്‌ബർമ ട്വീറ്റു ചെയ്‌തു. വൈകാതെ തന്നെ പ്രത്യേക മധ്യസ്ഥനെ നിയമിക്കും. സഖ്യം, മന്ത്രിസഭ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായില്ല–- ദേബ്‌ബർമ പറഞ്ഞു.

അഗർത്തലയിലെ സർക്കാർ ഗസ്‌റ്റ്‌ഹൗസിൽ നടന്ന ചർച്ചയിൽ അമിത്‌ ഷായ്‌ക്ക്‌ പുറമെ ജെ പി നദ്ദ, മുഖ്യമന്ത്രി മണിക്‌ സാഹ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ എന്നിവരും പങ്കാളികളായി. ആവശ്യങ്ങൾ ഭരണഘടനാപരമായി പരിഹരിക്കാമെന്ന ഉറപ്പ്‌ രേഖാമൂലം നൽകിയാൽ മന്ത്രിസഭയിൽ ഭാഗമാകുന്നത്‌ പരിഗണിക്കാമെന്ന്‌ ദേബ്‌ബർമ നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്ന്‌ മന്ത്രിസ്ഥാനം ബിജെപി ഒഴിച്ചിട്ടിട്ടുണ്ട്‌.

ത്രിപുരയിലെ ജനസംഖ്യയിൽ 70 ശതമാനം ബംഗാളികളും 30 ശതമാനം തദ്ദേശീയരുമാണ്‌. തദ്ദേശീയർക്കായി പ്രത്യേക സ്വയംഭരണ ജില്ലാകൗൺസിലുണ്ട്‌. സംസ്ഥാനത്തിന്റെ എഴുപത്‌ ശതമാനം ഭൂപ്രദേശവും ഉൾപ്പെടുന്നതാണ്‌ തിപ്രമോത ആവശ്യപ്പെടുന്ന ഗ്രേറ്റർ തിപ്രലാൻഡ്‌ സംസ്ഥാനം. ബിജെപി ഈ ആവശ്യത്തിന്‌ വഴങ്ങുന്നത്‌ ത്രിപുരയെ വീണ്ടും വംശീയ സംഘർഷത്തിലേക്ക്‌ തള്ളിവിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top