മുംബെെ> ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. പരിണിത, ലഗാ ചുനാരി മേ ദാഗ്, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്.
ആരോഗ്യം മോശമായതിനെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദീപ് സർക്കാരിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലിന് സാന്താക്രൂസിലെ ശ്മശാനത്തിൽ നടക്കും.
സിനിമാ മേഖലയിലെ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ വിയോഗത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വേദന പങ്കുവെച്ചു. 'പ്രദീപ് സർക്കാരിന്റെ വിയോഗവർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. ആർ ഐ പി ദാദാ', എന്ന് സംവിധായകൻ ഹാൻസൽ മേത്ത ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് അജയ് ദേവഗൺ പറഞ്ഞു
പരസ്യ ചിത്ര നിർമ്മാണത്തിലൂടെ കലാജീവിതത്തിന് തുടക്കം കുറിച്ച പ്രദീപ് ,രാജ്കുമാർ ഹിറാനിയുടെ 'മുന്ന ഭായ് എംബിബിഎസ്സി'ന്റെ സഹ എഡിറ്ററായിരുന്നു. വിദ്യാ ബാലൻ, സെയ്ഫ് അലി ഖാൻ, സഞ്ജയ് ദത്ത് എന്നിവർ അഭിനയിച്ച 'പരിനീത'യിലൂടെ സിനിമ സംവിധാനത്തിലേക്കും അരങ്ങേറ്റം കുറിച്ചു. '2018-ൽ പുറത്തിറങ്ങിയ 'ഹെലികോപ്റ്റർ ഈല' ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..