24 April Wednesday

കൈക്കൂലി: ഹൈദരാബാദില്‍ എസ്‌ഐ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

ഹൈദരാബാദ്> കൈക്കൂലി വാങ്ങുന്നതിനിടെ  എസ് ഐ അറസ്റ്റില്‍. ഒരു കേസുമായി ബന്ധപ്പെട്ട് മുജീബ് എന്നയാളുടെ മകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് എസ്‌ഐ യുവാവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.തെലങ്കാന ബഹാദുര്‍പുര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആര്‍ ശ്രാവണ്‍ കുമാറാണ് പിടിയിലായത്.

8000 രൂപയാണ്  ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് . ഇതിനിടെ യുവാവ് അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

പണം കൈമാറുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെത്തി കൈയോടെ പിടികൂടുകയായിരുന്നു.കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റ് ചെയ്ത ശ്രാവണ്‍ കുമാറിനെ നമ്പള്ളിയിലെ സ്‌പെഷ്യല്‍ ജഡ്ജിനു മുന്നില്‍ ഹാജരാക്കി.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top