ന്യൂഡൽഹി> ഭീമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്‌ത തെലുഗു കവി വരവര റാവുവിന് സ്ഥിരജാമ്യം. 82 കാരനായ വരവര റാവുവിന്റെ ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി ബുധനാഴ്‌ച ജാമ്യം അനുവദിച്ചത്. റാവുവിനെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
റാവുവിന് ഇഷ്‌ടമുള്ള വൈദ്യ ചികിത്സ തേടാമെന്നും ചികിൽസ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ലെന്നും ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2018 ആഗസ്റ്റിലാണ് ഭീമ കൊറെഗാവ് കേസില്‍ വരവര റാവു അറസ്റ്റിലാവുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..