24 April Wednesday

‘പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷപ്രചാരണത്തിന്‌ പ്രോത്സാഹനം’; വിമർശിച്ച്‌ ഐഐഎം അധ്യാപകരും വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം രാജ്യത്തെ വിദ്വേഷപ്രചാരണത്തിന്‌ പ്രോത്സാഹനമാകുന്നുവെന്ന്‌ ബംഗളൂരു, അഹമ്മദാബാദ്‌ ഐഐഎമ്മുകളിലെ അധ്യാപകരും വിദ്യാർഥികളും. ഇക്കാര്യം ചൂണ്ടിക്കാട്ടി 16 അധ്യാപകർ അടക്കം 183 പേർ ഒപ്പിട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. ജനത്തെ ഭിന്നിപ്പിക്കുന്നവരിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കണമെന്ന്‌ ഇവർ പ്രധാനമന്ത്രിയോട്‌ അഭ്യർഥിച്ചു.

ബഹുസ്വരതയിൽ അധിഷ്‌ഠിതമായ ഇന്ത്യയുടെ മൂല്യങ്ങളെ മാനിക്കുന്നവരെ വേദനിപ്പിക്കുന്നതാണ്‌ ഈ മൗനം. വിദ്വേഷപ്രചാരകർക്കെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തത്‌ രാജ്യത്തിന്റെ ഐക്യത്തിന്‌ ഭീഷണിയാണ്‌. രാജ്യത്ത്‌ ഭയത്തിന്റെ അന്തരീക്ഷമാണ്‌. പള്ളികൾ ആക്രമിക്കപ്പെടുന്നു. മുസ്ലിങ്ങൾക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്നു. നിയമലംഘകർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഹരിദ്വാറിലും ഡൽഹിയിലും സംഘപരിവാർ സംഘടിപ്പിച്ച സമ്മേളനങ്ങളിൽ വർഗീയ ആക്രമണ ആഹ്വാനങ്ങൾ ഉയർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top