20 April Saturday

മോദി 2019 മുതൽ നടത്തിയത് 21 വിദേശയാത്ര; ചെലവ് 22.76 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ നടത്തിയത് 21 വിദേശയാത്ര, ചെലവായത് ആകെ 22.76 കോടി രൂപ. കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രി ജപ്പാനിലേക്ക് മൂന്നു തവണയും അമേരിക്ക, യുഎഇ എന്നിവിടങ്ങളിലേക്ക് രണ്ടുതവണ വീതവും സന്ദർശനം നടത്തി.

2019 മുതൽ രാഷ്‌ട്രപതി എട്ട് വിദേശ യാത്ര നടത്തിയതിന് ചെലവായത് 6.24 കോടി രൂപ. ഇക്കാലയളവിൽ വിദേശമന്ത്രി എസ് ജയ്‌ശങ്കർ 86 വിദേശ യാത്രനടത്തിയതിൽ 20.87 കോടി രൂപ ചെലവായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top