11 December Monday

ഇന്ത്യ ക്യാനഡ തർക്കം സൈനിക സഖ്യത്തെ ബാധിക്കില്ലെന്ന്‌ കനേഡിയൻ കരസേനാ ഉപമേധാവി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


ന്യൂഡൽഹി
ഇന്ത്യയും ക്യാനഡയുമായുള്ള തർക്കം ഉഭയകക്ഷി സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന്‌ ക്യാനഡയുടെ കരസേനാ ഉപമേധാവി മേജർ ജനറൽ പീറ്റർ സ്‌ക്കോട്ട്‌. രാഷ്ട്രീയതലത്തിലുള്ള വിഷയങ്ങൾ ആ നിലയിൽ പരിഹരിക്കപ്പെടുമെന്നും ഇന്ത്യ–- പസഫിക്ക്‌ കരസേനാ തലവൻമാരുടെ കോൺഫറൻസിനായി ഇന്ത്യയിൽ എത്തിയ സ്‌കോട്ട്‌ പറഞ്ഞു. മുപ്പതിലധികം രാജ്യങ്ങളിലെ സൈനിക പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്‌.

ഇരുരാജ്യവുമായുള്ള തർക്കം പരിഹരിക്കാനാകാത്ത വിഷയമായി നിലവിലെ സാഹചര്യത്തിൽ മാറില്ല. ക്യാനഡ പ്രധാനമന്ത്രി ചില ആരോപണങ്ങൾ ഉയർത്തി. അന്വേഷണവുമായി സഹകരിക്കണമെന്നും ഇന്ത്യയോട്‌ ആവശ്യപ്പെട്ടു. എന്നാൽ ഇരുരാജ്യത്തെയും സൈന്യങ്ങളെ ഇത്‌ ബാധിക്കുന്നില്ല.–-സ്‌കോട്ട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top