01 July Tuesday

വിവരക്കേട് തുടരുന്നു; ബിജെപി പോസ്റ്ററില്‍ പെരുമാള്‍ മുരുകന്‍!

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

പെരുമാൾ മുരുകന്റെ (ചുവന്ന വൃത്തത്തിനുള്ളിൽ) ചിത്രം ചേർത്ത്‌ ഇറക്കിയ ബിജെപി പോസ്‌റ്റർ


ന്യൂഡൽഹി> ഡൽഹിയിലെ ചേരിനിവാസികളിലേക്ക് എത്താനുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ ​ദേശീയപാര്‍ടിയുടെ വിവരക്കേടിന്റെ വിളിച്ചുപറയലായി. മോദി അടക്കമുള്ള നേതാക്കളുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ചേരിവാസികളുടെ പടങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ തമിഴ് ഏഴുത്തുകാരന്‍ പെരുമാൾ മുരുകന്റെ ചിത്രവും.

വലിയ പോസ്‌റ്ററുകൾ നഗരത്തിലെമ്പാടും സ്ഥാപിക്കുകയും ഡൽഹി ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിരവധിയാളുകൾ വിമർശവുമായി രംഗത്തെത്തിയതോടെ ഡിസൈൻ ടീമിനോട്‌ വിശദീകരണം ചോദിക്കുമെന്ന്‌ ഡൽഹി ബിജെപി വൈസ്‌ പ്രസിഡന്റ്‌ രാജൻ തിവാരി പറഞ്ഞു.

താൻ ചേരിയിൽനിന്ന്‌ വന്നയാളാണെന്നും അവർക്കൊപ്പം ഉൾപ്പെടുത്തിയതിൽ അഭിമാനിക്കുന്നുവെന്നും പെരുമാൾ മുരുകന്‍ പ്രതികരിച്ചു. ബിജെപി–- സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധിച്ച്‌ വളരെക്കാലം എഴുത്ത്‌ നിർത്തിയയാളാണ്‌ പെരുമാള്‍ മുരുകന്‍.

മുമ്പ്‌ യുപിയില്‍ നിര്‍മിക്കാന്‍ പോകുന്ന വിമാനത്താവളമെന്ന പേരില്‍ കേന്ദ്രമന്ത്രിമാര്‍ വരെ പങ്കുവച്ചത് ചൈനീസ് വിമാനത്താവള ചിത്രമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top