19 April Friday

പവൻ ഹാൻസ്‌
 വിൽപ്പന മരവിപ്പിച്ചു ; കൈപൊള്ളി കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ന്യൂഡൽഹി
രാജ്യത്തെ ഏറ്റവുംവലിയ ഹെലികോപ്‌റ്റർ സേവനദാതാക്കളായ പവൻഹാൻസിനെ തട്ടിപ്പ്‌ കൺസോർഷ്യത്തിന്‌ തീറെഴുതാനുള്ള നീക്കത്തിൽ കൈപൊള്ളി കേന്ദ്രസർക്കാർ. ലേലവ്യവസ്ഥ ലംഘിച്ചുള്ള വിൽപ്പന നിർത്തിവച്ചു. മൂന്ന്‌ തട്ടിപ്പ്‌ കമ്പനി ചേർന്നുണ്ടാക്കിയ സ്‌റ്റാർ 9 കൺസോർഷ്യത്തിന്‌ 211 കോടിക്ക്‌ 51 ശതമാനം ഓഹരിയും വിൽക്കാനായിരുന്നു നീക്കം.

മൂന്ന്‌ തട്ടിപ്പ്‌ കമ്പനിയിൽ ഒന്നായ ദുബായ്‌ അൽമാസ് ഗ്ലോബൽ ഓപ്പർച്യുണിറ്റി ഫണ്ടിനെതിരെ ലേലവ്യവസ്ഥ ലംഘിച്ചതിന്‌ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ കൊൽക്കത്ത ബെഞ്ചിന്റെ വിലക്കുണ്ട്‌. ഈ വിധി ലേലത്തിൽ പങ്കെടുക്കാനുള്ള അയോഗ്യതയാണെന്ന്‌ സമ്മതിച്ചാണ്‌ കേന്ദ്രം വിൽപ്പന നിർത്തിയത്‌. കമ്പനിയുടെ രജിസ്‌ട്രേഷൻ കള്ളപ്പണക്കാരുടെ പറുദീസയായ കേമാൻ ദ്വീപിലാണ്‌. മുംബൈ കേന്ദ്രമായ ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹി ആസ്ഥാനമായുള്ള മഹാരാജ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ്‌ വിവാദ കൺസോർഷ്യത്തിലെ മറ്റ്‌ അംഗങ്ങൾ. ഈ കമ്പനികളൊന്നും സെബിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഏപ്രിൽ 29നാണ്‌ കേന്ദ്രസർക്കാർ പവൻഹാൻസ്‌ വിൽപ്പനയ്‌ക്ക്‌ അംഗീകാരം നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top