25 April Thursday

VIDEO - ചട്ടം ലംഘിച്ചും സസ്‌പെൻഷൻ; ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എം.പിമാരുടെ പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

ന്യൂഡൽഹി > രാജ്യസഭയിൽ നിന്നും എംപിമാരെ അകാരണമായും ചട്ടവിരുദ്ധമായും സസ്‌പെന്റ് ചെയ്‌ത കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് സസ്‌പെൻഡ്‌ ചെയ്യപ്പെട്ട അംഗങ്ങളുൾപ്പെടെയുള്ള പാർലമെന്റിലെ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ആരംഭിച്ചു. പാർലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് ധർണ്ണ നടത്തുന്നത്.
സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്‌ധ‌മാകും. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ വീണ്ടും രാജ്യസഭ അധ്യക്ഷന് കത്തു നൽകി.

അതേസമയം സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം.പിമാർ. ആഗസ്റ്റ് 11 ലെ പാർലമെന്ററി നടപടിക്രമങ്ങളുടെ ബുള്ളറ്റിനിൽ പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തുവെന്ന് ജോൺ ബ്രിട്ടാസ് എം.പിയും ചോദിച്ചു. പെഗാസസ് ഫോണ്‍ ചോർത്തല്‍ പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളനത്തില്‍ സഭയില്‍ പ്രതിഷേധിച്ചതിനായിരുന്നു നടപടി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top