29 March Friday

പ്രതിപക്ഷ പ്രതിഷേധം ; തിങ്കൾവരെ ഇരുസഭയും പിരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ന്യൂഡൽഹി
അദാനി തട്ടിപ്പ്‌, രാഹുൽ ഗാന്ധിയുടെ അയോഗ്യത എന്നിവ ഉന്നയിച്ച്‌ ബുധനാഴ്‌ചയും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭ നടത്തിക്കൊണ്ടുപോകാനാകാത്ത സ്ഥിതിയായതോടെ തിങ്കൾവരെ ഇരു സഭയും പിരിയുന്നതായി സ്‌പീക്കർമാർ അറിയിച്ചു. ലോക്‌സഭയിൽ കോൺഗ്രസ് അംഗം മനീഷ്‌ തിവാരി രാഹുലിന്റെ അയോഗ്യത സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ്‌ നൽകിയെങ്കിലും അനുവദിച്ചില്ല. രാജ്യസഭയിൽ അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിച്ചു. അതേസമയം, പ്രതിപക്ഷത്തിന്‌ സംസാരിക്കാൻ അനുമതി നൽകാത്ത ലോക്‌സഭാ സ്‌പീക്കർ ഓംബിർളയ്‌ക്കെതിരെ അടുത്ത ആഴ്‌ച  കോൺഗ്രസ്‌ അവിശ്വാസ പ്രമേയ നോട്ടീസ്‌ നൽകും.

അതിനിടെ, സൂറത്ത്‌ കോടതിവിധിയെത്തുടർന്ന്‌ അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി പാർലമെന്റിലെ കോൺഗ്രസ്‌ കക്ഷി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജൈവ വൈവിധ്യ (ഭേദഗതി) ബില്ലടക്കം മൂന്ന്‌ ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പാസാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top