29 March Friday

അർധസൈനിക വിഭാഗങ്ങളിൽ 
മെഡിക്കൽ തസ്‌തികയില്‍ നിയമനമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


ന്യൂഡൽഹി
സിആർപിഎഫിൽ നികത്താതെ കിടക്കുന്നത് 31  ശതമാനം നഴ് സിങ്‌ തസ്‌തിക. എല്ലാ അർധസൈനിക വിഭാഗങ്ങളിലുമായി ഡോക്ടർമാരുടെ നൂറുകണക്കിന് ഒഴിവുണ്ടെന്നും രാജ്യസഭയിൽ വി ശിവദാസന്‌ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌ റായ്‌ മറുപടി നൽകി. സിആർപിഎഫിൽ മെഡിക്കൽ ജീവനക്കാരുടേതായ്  1330 ഒഴിവുണ്ട്.  ബിഎസ്എഫ്–- 317, സിഐഎസ്എഫ്– 81, ഐടിബിപി–169, എസ്എസ്‌ബി–- 228, അസം റൈഫിൾസ്‌-– -229 എന്നിങ്ങനെയാണ് മറ്റു സേനകളിൽ നഴ്‌സുമാരുടെ ഒഴിവ്.

ഇന്തോ–- ടിബറ്റൻ ബോർഡർ പൊലീസില്‍ 81 ഡോക്ടർമാരുടെ ഒഴിവുണ്ട്. സിഐഎസ്എഫ്‌–- 28, സിആർപിഎഫ്– -34, ബിഎസ്എഫ്– -54, എസ്എസ്‌ബി– -45, അസം റൈഫിൾസ്‌–- അഞ്ച്‌ എന്നിങ്ങനെയാണ് ഡോക്ടർമാരുടെ ഒഴിവ്.

അർധസൈനിക വിഭാഗങ്ങളിലായി സൈനികരുടെ 84,866 ഒഴിവുണ്ടെന്ന് കേന്ദ്രം നേരത്തേ സഭയില്‍ വെളിപ്പെടുത്തിയിരുന്നു. സിആർപിഎഫ്–- 29,283, ബിഎസ്‌എഫ്–- 19,987, സിഐഎസ്എഫ്– -19,475, എസ്എസ്‌ബി–- 8273, ഐടിബിപി–- 4,142, അസം റൈഫിൾസ്–- 3706 എന്നിങ്ങനെയാണ് ഒഴിവ്.

സൈന്യത്തെ വൈകാരിക രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപകരണമാക്കുന്ന  കേന്ദ്രം,   സേനാംഗങ്ങളോട്‌ കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കുള്ള വ്യക്തമായ തെളിവാണ്‌ നികത്താതെ കിടക്കുന്ന ഒഴിവുകളെന്ന്‌ വി ശിവദാസൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top