21 March Tuesday

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് അവതരണം ബുധനാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ന്യൂഡൽഹി> പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് ചൊവ്വാഴ്‌ച സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്‌ച‌ ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും.

അദാനി കമ്പനി തട്ടിപ്പും ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയും പാർലമെന്റിന്റെ  ബജറ്റ്‌ സമ്മേളനത്തെ പ്രക്ഷുബ്‌ധ‌മാക്കും. ജനങ്ങളെ ബാധിക്കുന്ന ഇവ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന്‌ കക്ഷിനേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top