ന്യൂഡൽഹി
പാരസെറ്റാമോളും ആസ്‌പിരിനും ഉൾപ്പെടെ എൺപത്തിനാലോളം മരുന്നുസംയുക്തത്തിന്റെ ചില്ലറവില നിശ്‌ചയിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ വിലനിർണയ അതോറിറ്റി (എൻപിപിഎ). പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ് തുടങ്ങിയവയ്‌ക്കുള്ള മരുന്നുകളുടെ ചില്ലറവിലയും എൻപിപിഎ നിർണയിച്ചിട്ടുണ്ട്. പ്രമേഹത്തിനുള്ള മെറ്റ്‌ഫോമിൻ ഹൈഡ്രോക്ലോറൈഡ് ഒരു ടാബ്‌ലെറ്റിന് ജിഎസ്‌ടി കൂടാതെ 10.47രൂപ, പാരസെറ്റാമോൾ, കഫീൻ ഗുളികകൾക്ക് 2.88 രൂപ, റൊസുവാസ്‌റ്റാറ്റിൻ ആസ്‌പിരിൻ ആൻഡ് ക്ലോപിഡോഗ്രെൽ ടാബ്‌ലെറ്റിന് 13.91 രൂപ എന്നിങ്ങനെയാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..