27 April Saturday

പി ടി ഉഷ, ഇളയരാജ രാജ്യസഭയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


ന്യൂഡൽഹി
സംഗീതസംവിധായകൻ ഇളയരാജ, അത്‌ലറ്റ്‌ പി ടി ഉഷ, തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്രപ്രസാദ്‌, ജീവകാരുണ്യപ്രവർത്തകനായ വീരേന്ദ്രഹെഗ്‌ഡെ എന്നിവരെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തു.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുമെന്ന ബിജെപി ദേശീയഎക്‌സിക്യൂട്ടീവിലെ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖരെ രാജ്യസഭയിലേക്ക്‌ നാമ
നിർദേശം ചെയ്‌തത്‌.  ബാഹുബലി സിനിമയുടെ രചയിതാവായ വിജയേന്ദ്രപ്രസാദ്‌ പ്രമുഖ സംവിധായകൻ രാജമൗലിയുടെ അച്ഛനാണ്‌. ധർമസ്ഥലാക്ഷേത്രത്തിന്റെ ഭരണനിർവഹണം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്‌ വീരേന്ദ്രഹെഗ്‌ഡെ. രാജ്യസഭയിലേക്ക്‌ വീണ്ടുമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സുരേഷ്‌ഗോപി ഉൾപ്പെടെയുള്ളവർ തഴയപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top