26 April Friday

ബിഹാറിൽ ലീഗ്‌ നേതാക്കൾ എസ്‌ഡിപിഐയിലേക്ക്‌; കുഞ്ഞാലിക്കുട്ടിക്ക്‌ പരാതിയുമായി സംസ്ഥാന പ്രസിഡന്റ്‌

സ്വന്തം ലേഖകൻUpdated: Thursday Oct 15, 2020

തിരുവനന്തപുരം > ബിഹാറിലെ നേതാക്കളെല്ലാം എസ്‌ഡിപിഐയിൽ ചേരുന്നുവെന്നും പാർടിയെ രക്ഷിക്കണമെന്നും അഭ്യർഥിച്ച്‌ മുസ്ലിംലീഗ്‌ ബിഹാർ ഘടകം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ കത്തയച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന്‌ കരുതി ലക്ഷങ്ങൾ ചെലവഴിച്ചവർ നിരാശയിലാണെന്നും  അവർ പട്‌നയിൽ എത്തി തങ്ങളെ കൈകാര്യം ചെയ്‌തേക്കുമെന്നും പ്രസിഡന്റ്‌ എസ്‌ നയിം അക്‌തർ അയച്ച കത്തിൽ പറഞ്ഞു. എസ്ഡിപിഐ ഉൾപ്പെട്ട മുന്നണിയിലായിരുന്നു ലീഗ്‌ ബിഹാർ ഘടകം. അതിൽനിന്ന്‌  പിന്മാറി നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി–- -കോൺഗ്രസ് മുന്നണിക്ക് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട്‌  പി കെ കുഞ്ഞാലിക്കുട്ടി അയച്ച കത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

2018-ൽ ബിഹാർ സന്ദർശിച്ച ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള ലീഗ് ഉന്നത നേതൃത്വത്തിന് സ്വീകരണമൊരുക്കിയ പാർടി കിഷൻഗഞ്ച് ജില്ലാ പ്രസിഡന്റും അണികളുമാണ്‌  എസ്ഡിപിഐയിൽ ചേരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top