26 April Friday

ചൈനീസ്‌ പൗരര്‍ക്ക് വിസ ; ചിദംബരം 50 ലക്ഷം
കോഴ ചോദിച്ചെന്ന് എഫ്‌ഐആർ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022



ന്യൂഡൽഹി
കേന്ദ്രമന്ത്രിയായിരിക്കെ ചൈനീസ്‌ പൗരന്മാർക്ക്‌ നിയമവിരുദ്ധമായി വിസ അനുവദിക്കാന്‍ മുതിർന്ന കോൺഗ്രസ്‌ നേതാവ് പി ചിദംബരം 50 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന് സിബിഐ. 2011ൽ പഞ്ചാബിലെ മൻസയിൽ താപനിലയത്തിന്റെ പണിക്കെത്തിയ 263 ചൈനീസ്‌ പൗരന്മാർക്ക്‌ പ്രോജക്ട്‌ വിസ ലഭ്യമാക്കാൻ ചിദംബരവും മകനും കോൺഗ്രസ്‌ എംപിയുമായ കാർത്തി ചിദംബരവും കോഴ വാങ്ങിയെന്നാണ് സിബിഐ കേസ്. ചിദംബരം ആവശ്യപ്പെട്ട പണം മുംബൈ ആസ്ഥാനമായ ബെൽ ടൂൾസ്‌ വഴി കാർത്തിക്ക്‌ കൈമാറിയെന്ന് എഫ്‌ഐആറിൽ ആരോപിക്കുന്നു

കാർത്തിയുടെ സഹായി എസ്‌ ഭാസ്‌കരരാമനെ അറസ്‌റ്റുചെയ്‌തു. ചിദംബരത്തിന്റെയും കാർത്തിയുടെയും വസതികളിലും ഓഫീസുകളിലും കഴിഞ്ഞദിവസം റെയ്‌ഡ്‌ നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top