24 April Wednesday

​ഗാംബിയയിലെ 66 കുട്ടികളുടെ മരണം; കഫ്‌ സിറപ്പ് വിതരണം നിര്‍ത്തണമെന്ന് ഡബ്ല്യുഎച്ച്ഒ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി> ആഫ്രിക്കയിലെ ​ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയത് കഫ്‌സിറപ്പെന്ന് സംശയിക്കുന്നതായി ലോകാരോ​ഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ന്യൂഡല്‍​ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമയ്ക്കും ജലദോഷത്തിനുമുള്ള നാല്‌ കഫ്‌സിറപ്പിനെതിരെയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്.

വൃക്കസംബന്ധമായ രോ​ഗം കാരണം അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ ​ഗാംബിയ സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കഫ്‌സിറപ്പിന്റെ ഉപയോ​ഗം ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളാണ് പരിശോധിച്ചതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്തിട്ടുണ്ടെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്നോം ​ഗബ്രിയേസൂസ് പറഞ്ഞു. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്ന് വിതരണം നിർത്തിവയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top