ന്യൂഡൽഹി
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച റിപ്പോർട്ട് അന്തിമമായിട്ടില്ലെന്ന് നിയമ കമീഷൻ ചെയർമാൻ. റിപ്പോർട്ട് അന്തിമമാക്കാനുള്ള പ്രകിയ പുരോഗമിക്കുകയാണെന്നും കൂടുതൽ യോഗങ്ങൾ ചേരേണ്ടി വരുമെന്നും മനുഷ്യാവകാശകമീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) ഋതുരാജ് ആവസ്‌തി പ്രതികരിച്ചു.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിനുമുമ്പ് നിർണായകമായ ചില ഭരണഘടനാഭേദഗതികൾ വേണ്ടിവരുമെന്നാണ് നിയമകമീഷൻ നിലപാട്. ഇതുസംബന്ധിച്ച കാര്യങ്ങൾ അടുത്ത യോഗങ്ങളിൽ ചർച്ച ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..