06 July Sunday

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’: 2029ൽ നടപ്പാക്കാമെന്ന്‌ നിയമ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


ന്യൂഡൽഹി
‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’–- ശുപാർശയിൽ കേന്ദ്ര നിയമ കമീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ്‌ രാജ്യത്ത്‌ നടത്താമെന്നാണ്‌ നിയമകമീഷൻ നിലപാടെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

ഈ വർഷംമുതൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പെന്ന ലക്ഷ്യം യാഥാർഥ്യമാകുകയുള്ളുവെന്നും നിയമകമീഷൻ ശുപാർശ ചെയ്യും. 2029നുമുമ്പ്‌ കാലാവധി അവസാനിക്കുന്ന സർക്കാരുകൾക്ക്‌ 2029 വരെ കാലാവധി നീട്ടിക്കൊടുക്കാമെന്ന നിർദേശവും നിയമകമീഷൻ നൽകിയേക്കും.   ജസ്റ്റിസ്‌ ഋതുരാജ്‌ ആവസ്‌തി അധ്യക്ഷനായ നിയമകമീഷൻ ഈ വിഷയത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതിക്ക്‌ ഉടൻ കൈമാറിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top