17 December Wednesday

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: 5 സംസ്ഥാന തെര.നീട്ടാനുള്ള തന്ത്രം: പ്രശാന്ത് ഭൂഷണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

image credit prashant bhushan facebook


ന്യൂഡല്‍ഹി > ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രചാരണത്തിലൂടെ കേന്ദ്രത്തിന്റെ ശ്രമം അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഈ ആശയം നടപ്പാക്കാനാകില്ലെന്നും നമ്മുടെ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍ മറ്റൊരു സര്‍ക്കാര്‍ രൂപീകൃതമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. അത് പാര്‍ലമെന്ററി ജനാധിപത്യത്തിന് എതിരാണ്. സര്‍ക്കാരിന് ഇതേക്കുറിച്ച് വ്യക്തമായി അറിയാമെന്നും പ്രശാന്ത് ഭൂഷണ്‍ ഭുവനേശ്വറില്‍ മാധ്യമങ്ങളോടു പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്​ഗഢ്‌, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top