15 July Tuesday

ട്രെയിൻ ദുരന്തം: മലയാളികൾ പോയത്‌ ടൈൽസ്‌ ജോലിക്ക്‌; ബോഗിയിൽനിന്ന്‌ ചാടി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

തൃശൂർ > ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന്‌ നാല്‌ മലയാളികൾ സുരക്ഷിതർ.അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്‌സ്‌പ്രസിലെ യാത്രക്കാരായിരുന്നു ഇവർ.

പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി.

കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേര്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top