19 April Friday

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ചെന്നൈ
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു.  കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ ജൂലൈ 11ന്റെ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്നും വിധിച്ചു. ഇതോടെ പനീർശെൽവം കോ–-ഓര്‍ഡിനേറ്ററും എടപ്പാടി പളനിസ്വാമി ഡെപ്യൂട്ടി കോ–-ഓര്‍ഡിനേറ്ററായും മാറി.

പനീര്‍സെല്‍വവും ജനറല്‍ കൗണ്‍സില്‍ അം​ഗം വൈരമുത്തുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ്  ജസ്റ്റിസ് ഡി ജയചന്ദ്രന്റെ തീര്‍പ്പ്. കോ–-ഓര്‍ഡിനേറ്റര്‍ക്കും ഡെപ്യൂട്ടി കോ–-ഓര്‍ഡിനേറ്റര്‍ക്കും മാത്രമാണ് ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാനുള്ള അനുമതിയെന്നും കോടതി നിരീക്ഷിച്ചു. പനീർശെൽവം അനുകൂലികള്‍ വിധി പടക്കം പൊട്ടിച്ച് ആഘോഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top