ന്യൂഡൽഹി
വരുമാനപരിധി താഴ്‌ത്തി നിശ്ചയിച്ചിട്ടും ഗുജറാത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്നുപേർ ദാരിദ്ര്യരേഖയ്‌ക്കു താഴെ. 31.61 ലക്ഷം കുടുംബം ബിപിഎൽ വിഭാഗത്തിലാണെന്ന് ഗ്രാമവികസന മന്ത്രി ബച്ചുഭായ് മഗൻഭായ് ഖബാദ് നിയമസഭയിൽ പറഞ്ഞു. 16.28 ലക്ഷം കുടുംബം അതിദാരിദ്ര്യത്തിലാണ്.
പ്രതിമാസം ഗ്രാമപ്രദേശങ്ങളിൽ 816 രൂപയോ നഗരങ്ങളിൽ 1000 രൂപയോ എങ്കിലും വരുമാനം ഇല്ലാത്തവരാണ് ബിപിഎൽ വിഭാഗത്തിലുള്ളത്. പ്രതിദിന വരുമാനം ഗ്രാമങ്ങളിൽ 26 രൂപയും നഗരങ്ങളിൽ 32 രൂപയും. വർഷംതോറും ബിപിഎൽ വിഭാഗത്തിലെ കുടുംബങ്ങളുടെ എണ്ണം വർധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2020–-21ൽ 1047 കുടുംബംകൂടി ദാരിദ്ര്യരേഖയ്ക്ക് താഴെയായി. കരകയറിയത് 14 കുടുംബംമാത്രം. 2021–-22ൽ 1751 കുടുംബംകൂടി ദാരിദ്ര്യരേഖയ്‌ക്കു താഴെയായി. മുകളിലെത്തിയത് രണ്ടു കുടുംബം.
ഒരു കുടുംബത്തിൽ ആറ് അംഗങ്ങൾ എന്ന ശരാശരിയിൽ ഗുജറാത്തിൽ 1.89 കോടി പേർ ബിപിഎല്ലിലാണെന്ന് സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഹേമന്ത് കുമാർ ഷാ പറഞ്ഞു. ആറ് കോടിയിൽപ്പരമാണ് സംസ്ഥാന ജനസംഖ്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..