25 April Thursday

ഫണ്ടില്ല; 5 ലാബ് പൂട്ടി, ജനിതക ശ്രേണീകരണം വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ന്യൂഡൽഹി > ഒമിക്രോൺ ഉൾപ്പെടെ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിക്കാനുള്ള  ജനിതക ശ്രേണീകരണ പരിശോധന  (ജീൻ സീക്വൻസിങ്) രാജ്യത്ത് വൈകുന്നത് ആവശ്യമായ  രാസവസ്തുക്കൾ വാങ്ങാന്‍ പണമില്ലാത്തതിനാലെന്ന് വെളിപ്പെടുത്തല്‍. മതിയായ ഫണ്ടില്ലാതെ രാജ്യത്തെ അം​ഗീകൃത കോവിഡ് പരിശോധന ലാബുകളുടെ  ശ്യംഖലയായ ഇൻസകോഗിന് കീഴിലെ  വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് ലാബ്‌  അടച്ചുപൂട്ടി.

ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥർ ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്രവ സാമ്പിളില്‍ ഇതര പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ രാസപ്രക്രിയയില്‍ ഉപയോ​ഗിക്കുന്ന രാസവസ്തുക്കള്‍ക്ക് താരതമ്യേന ഉയര്‍ന്ന വിലയാണ്. ​ഗുണമേന്മയുള്ള ഇത്തരം രാസവസ്തുക്കളുടെ അഭാവമാണ് ജനിതക ശ്രേണീകരണം വൈകാന്‍ കാരണം. ഡിസംബറിനെ  അപേക്ഷിച്ച് ഈ മാസം  ജനിതക പരിശോധനയില്‍ 40 ശതമാനം കുറവുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top