18 September Thursday

റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

മുംബൈ>  റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. 6.5 ശതമാനമായി റിപ്പോ നിരക്ക് തുടരും. അതിനാൽ ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ സമ്പദ് ഘടന ഭദ്രമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പ തോത് നേരത്തെ നിശ്ചയിച്ചതിനേക്കാളും ഉയര്‍ന്നിട്ടുണ്ട്. എന്നാലും നിയന്ത്രണ വിധേയമാണെന്നും വിലയിരുത്തി.  ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ ഏപ്രിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. 4.7 ശതമാനമാണ് ഏപ്രിലിലെ നിരക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top