18 April Thursday

സഖ്യസർക്കാർ വന്നാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പദവി : നിതീഷ്‌ കുമാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


ന്യൂഡൽഹി
2024ൽ കേന്ദ്രത്തിൽ സഖ്യസർക്കാർ അധികാരത്തിലെത്തിയാൽ പിന്നാക്കസംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പദവി നൽകുമെന്ന്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ.
വർഷങ്ങളായി ബിഹാറിന്‌ പ്രത്യേക പദവി നേടിയെടുക്കാൻ ശ്രമം നടത്തിവരികയാണ്‌ നിതീഷ്‌ കുമാറും ജെഡിയുവും. ജൂലൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ സന്ദർശനം നടത്തിയപ്പോഴും ആവശ്യം ഉന്നയിച്ചു. പിന്നീട്‌ ദിവസങ്ങൾക്കകമാണ്‌ ജെഡിയു എൻഡിഎ പാളയം വിട്ടത്‌. അരുണാചൽ പ്രദേശ്, അസം, ഹിമാചൽ പ്രദേശ്, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്‌, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങൾക്കാണ്‌ നിലവിൽ പദവിയുളളത്‌. നികുതി  ഇളവുകൾക്കും കേന്ദ്ര പദ്ധതികൾക്കും  പുറമെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്  ഇത്തരം സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ കേന്ദ്ര ഫണ്ടും  ലഭിക്കും.  പ്രത്യേക പദവി ആവശ്യപ്പെട്ടാണ്‌ 2018ൽ ടിഡിപി എൻഡിഎ വിട്ടത്‌. 

ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ഊർജിതശ്രമം നടത്തിവരികയാണ്‌ ബിഹാർ മുഖ്യമന്ത്രി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top