19 April Friday

നിതി ആയോഗ്‌ യോഗം: നിതീഷ്‌ കുമാറും കെസിആറും വിട്ടുനിന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ന്യൂഡൽഹി> പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ്‌ യോഗത്തിൽനിന്ന്‌ വിട്ടുനിന്ന്‌ ബിഹാർ മുഖ്യമന്ത്രി നീതീഷ്‌ കുമാറും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ വിട്ടുനിൽക്കുന്നതെന്ന്‌ നിതീഷ്‌ അറിയിച്ചപ്പോൾ കേന്ദ്രത്തിന്റെ മനോഭാവത്തിൽ പ്രതിഷേധിച്ച്‌ യോഗം

ബഹിഷ്‌കരിക്കുകയാണെന്ന്‌ കെസിആർ പ്രഖ്യാപിച്ചു. ബഹിഷ്‌കരണം പ്രധാനമന്ത്രിയുടെ നിലപാടുകൾ മാറ്റാനും രാജ്യത്തിന് എന്തെങ്കിലും നല്ലത് ചെയ്യാൻ പ്രേരിപ്പിക്കാനുമാണെന്ന്‌ കെസിആർ ശനിയാഴ്‌ച പ്രതികരിച്ചിരുന്നു. ഏറെക്കാലമായി റാവുവും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്‌. ബിഹാറിൽ ജെഡിയു–-ബിജെപി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ്‌ നിതീഷ്‌ യോഗത്തിനെത്താത്തത്‌. ഈ മാസം രണ്ടാം തവണയാണ്‌ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top