28 March Thursday

നിതി ആയോഗ്‌ യോഗം ; ബഹിഷ്‌കരിച്ച്‌ 
4 സംസ്ഥാനം , 10 മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023



ന്യൂഡൽഹി
ഡൽഹിയിൽ നടന്ന നിതി ആയോഗ്‌ ഗവേണിങ്‌ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച്‌ നാലു സംസ്ഥാനം. ആകെ പത്ത്‌ മുഖ്യമന്ത്രിമാർ യോഗത്തിന്‌ എത്തിയില്ല. ഡൽഹി, പഞ്ചാബ്‌, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളാണ്‌ യോഗം ബഹിഷ്‌കരിച്ചത്‌.

മറ്റ്‌ തിരക്കുകൾ കാരണം മുഖ്യമന്ത്രിമാരായ കെ ചന്ദ്രശേഖര റാവു(തെലങ്കാന), പിണറായി വിജയൻ, എം കെ സ്‌റ്റാലിൻ(തമിഴ്‌നാട്‌), സിദ്ധരാമയ്യ (കർണാടക), നവീൻ പട്‌നായിക്‌(ഒഡീഷ) എന്നിവർ പങ്കെടുത്തില്ല. ആരോഗ്യകാരണങ്ങളാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും യോഗത്തിന്‌ എത്തിയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്ത്‌ നൽകിയാണ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മന്നും ബഹിഷ്‌കരണം പ്രഖ്യാപിച്ചത്‌. മുൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ അനുസ്‌മരണ ചടങ്ങുകൾ സംസ്ഥാനത്ത്‌ നടക്കുന്നതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ പങ്കെടുത്തില്ല.

യോഗം മറ്റൊരു തീയതിയിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായില്ലെന്ന്‌ നിതീഷ്‌ വിമർശിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന്‌ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

ബിജെപി മുഖ്യമന്ത്രിമാർക്ക്‌ പുറമെ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരായ ഭൂപേഷ്‌ ബാഗേൽ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറനും യോഗത്തിനെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top