19 September Friday

കുറച്ചത്‌ റോഡ്‌ സെസ്‌ : നിർമല സീതാരാമൻ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ന്യൂഡൽഹി
പെട്രോൾ കേന്ദ്ര തീരുവയിൽ എട്ട്‌ രൂപയും ഡീസൽ തീരുവയിൽ ആറ്‌ രൂപയും കുറച്ചത്‌ പൂർണമായും റോഡ്‌ വികസന സെസിൽ നിന്നാണെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇത്‌ പൂർണമായും കേന്ദ്രത്തിന്‌ കിട്ടേണ്ട തുകയാണെന്നും സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നതല്ലെന്നും ധനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അടിസ്ഥാന എക്‌സൈസ്‌ തീരുവയ്‌ക്കും റോഡ്‌ സെസിനും പുറമേ സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ്‌ തീരുവ, കാർഷിക സെസ്‌ എന്നിവ കൂടി ഉൾപ്പെടുന്നതാണ്‌ ആകെ കേന്ദ്ര തീരുവ. ഇതിൽ റോഡ്‌–- കാർഷിക സെസുകളും സ്പെഷ്യൽ അഡീഷണൽ എക്‌സൈസ്‌ തീരുവയും പൂർണമായും കേന്ദ്രത്തിന്‌ അവകാശപ്പെട്ടതാണ്‌. അടിസ്ഥാന എക്‌സൈസ്‌ തീരുവയുടെ 41 ശതമാനം മാത്രമാണ്‌ എല്ലാ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നത്‌. പെട്രോളിന്‌ വെറും 1.4 രൂപയും ഡീസലിന്‌ 1.8 രൂപയും മാത്രമാണ്‌ അടിസ്ഥാന എക്‌സൈസ്‌ തീരുവ.

നികുതി കൂട്ടുമ്പോള്‍ ചോ​ദിക്കാതെ 
കുറയ്ക്കാന്‍ ആവശ്യപ്പെടുന്നതാണോ ഫെഡറലിസം
സംസ്ഥാനങ്ങളോട് ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ വിമര്‍ശവുമായി തമിഴ്നാട് ധനമന്ത്രി. സംസ്ഥാനങ്ങളോട് ചോ​​ദിക്കാതെ 2014 മുതല്‍ നികുതി കൂട്ടിയിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോട് കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നത് ഫെഡറലിസമാണോയെന്ന് ധനമന്ത്രി പി ത്യാ​ഗരാജന്‍ ട്വിറ്ററില്‍ കുറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top