20 April Saturday

മഹിള സമ്മാൻ സേവിംങ്സ്: സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപപദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ന്യൂഡൽഹി> സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിംങ്സ് പത്ര എന്ന പേരിൽ  പ്രത്യേക നിക്ഷേപ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ടുവർഷ കാലയളവിൽ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി  30 ലക്ഷമായി ഉയർത്തി. മാസവരുമാനക്കാർക്കുള്ള നിക്ഷേപ പരിധി 9 ലക്ഷമാക്കി. ടെലിവിഷൻ സെറ്റുകൾക്ക് വില കുറയും. 2.5 ശതമാനമാണ് കുറയുക.

വനവത്ക്കരണത്തിന് 10000 കോടി. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും. ഇടത്തരം ചെറുകിട വ്യവസായങ്ങൾക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top