03 December Sunday

ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകയസ്‌തയും അമിത്‌ ചക്രവർത്തിയും ഏഴ്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

പ്രബീർ പുർകയസ്‌ത

ന്യൂഡൽഹി > പൊലീസ് അറസ്റ്റ് ചെയ്‌ത ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്‌ക്ലിക്കിലെ എഡിറ്റർ ഇൻ ചീഫ്  പ്രബിർ പുർകയസ്ഥ, നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെയാണ് ഏ‍ഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ക‍ഴിഞ്ഞ ദിവസമാണ് പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌ത‌ത്.

ന്യൂസ് ക്ലിക്ക് ഓഫീസിലും പ്രബിർ പുർകയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും പൊലീസ് സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top