ന്യൂഡൽഹി > മാധ്യമപ്രവർത്തകരുടെയും കലാകാരൻമാരുടെയും ശാസ്‌ത്രജ്ഞരുടെയും സാംസ്‌കാരികചരിത്രകാരൻമാരുടെയും മറ്റും വീടുകൾ റെയ്‌ഡ് ചെയ്‌ത ഡൽഹി പൊലീസ് നടപടിയെ അപലപിച്ച് അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ. അന്വേഷണഏജൻസികളെ ആയുധമാക്കി വിമർശനങ്ങളെയും എതിർശബ്‌ദങ്ങളെയും അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം റെയ്‌ഡുകൾ.
യുഎപിഎ നിയമം ദുരുപയോഗം ചെയ്‌തുള്ള ഈ നടപടിയുടെ ഭാഗമായി നിരവധി പേരെ അറസ്‌റ്റ് ചെയ്യുകയും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. ന്യൂസ്‌ക്ലിക്ക് മാധമസ്ഥാപനത്തിലെ ഒരാളെ പോലും റെയ്‌ഡിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ജനാധിപത്യവിരുദ്ധമായ നീക്കത്തിന് എതിരെ അഭിഭാഷകർ രംഗത്തിറങ്ങണമെന്നും ലോയേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..