20 April Saturday

യുപിയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


ലഖ്‌നൗ
ഉത്തർപ്രദേശിൽ ഞായറാഴ്ച നടക്കാനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കി. 20 ലക്ഷത്തോളം പേർ എഴുതാനിരുന്ന പരീക്ഷയാണിത്.

സംഭവത്തിൽ പ്രയാഗ്‌രാജിലെ സർക്കാർ സ്കൂൾ അധ്യാപകനടക്കം 26 പേരെ അറസ്റ്റുചെയ്തു. പ്രൈമറി സ്‌കൂൾ അധ്യാപകനായ സത്യപ്രകാശ് സിങ്‌, രാജേന്ദ്ര പട്ടേൽ, ചതുർഭുജ് സിങ്‌ എന്നിവരാണ് മുഖ്യപ്രതികൾ. ഇവരുടെ കൈയിൽനിന്നും ചോദ്യപേപ്പറുകളുടെ പകർപ്പുകൾ കണ്ടെത്തി. ചോദ്യ പേപ്പർ ചോർത്തി നൽകുന്നതിന്‌ 5060 ഉദ്യോ​ഗാർത്ഥികളിൽനിന്ന്‌ 50,000 രൂപവീതം വാങ്ങിയെന്ന് പ്രതികൾ പറഞ്ഞു.

അഞ്ചുലക്ഷം രൂപകൊടുത്താണ് പ്രതികൾ ചോദ്യപേപ്പർ സംഘടിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഉദ്യോഗാർഥികൾ ആശങ്കയിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top