12 July Saturday

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്‌ : സ്ഥാനാർഥികളെ 
പ്രഖ്യാപിക്കാനാകാതെ ബിജെപി

അനീഷ്‌ ബാലൻUpdated: Friday Mar 31, 2023


മംഗളൂരു
തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കുംമുമ്പേ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസും ജെഡിഎസും പ്രചരണം തുടങ്ങിയപ്പോൾ സ്ഥാനാർഥികളെ ഉറപ്പിക്കാനാകാതെ ബിജെപി. സ്ഥാനാർഥി പ്രഖ്യാപനം പൊട്ടിത്തെറി ഉണ്ടാക്കുമെന്ന ഭയത്തിലാണ്‌ ബിജെപി നേതൃത്വം. ഏപ്രിൽ ആദ്യവാരം ആദ്യ പട്ടിക പുറത്തിറക്കുമെന്ന്‌ ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. വിമത ശല്യവും നേതാക്കൾ മറ്റു പാർടികളിൽ ചേക്കേറുമോയെന്ന ആശങ്കയും ബിജെപി ക്യാമ്പിനെ അലട്ടുന്നു. നൂറ്റിഇരുപത്തിനാല്‌ മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബിജെപിയിലെയും ജെഡിഎസിലെയും എതിരാളികളെ മനസ്സിലാക്കിയശേഷമാകും അടുത്ത പ്രഖ്യാപനം. 

2018ൽ മാണ്ഡ്യ ജില്ലയിലെ ഷുഗർ ബെൽറ്റിലെ ഏഴു സീറ്റിലും വിജയിച്ച് സ്വാധീനം തെളിയിച്ച ജെഡിഎസ് 93 സ്ഥാനാർഥികളുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്.  പഴയ മൈസൂരു മേഖലയിൽ കോൺഗ്രസാണ്‌ ജെഡിഎസിന്റെ മുഖ്യഎതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top