28 March Thursday

എഐഎഡിഎംകെയിലെ അധികാരത്തര്‍ക്കം ; മദ്രാസ്‌ ഹൈക്കോടതി ഹര്‍ജി 
വീണ്ടും പരി​ഗണിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022


ന്യൂഡൽഹി   
എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ടത് ചോദ്യചെയ്ത് ഒ പനീർശെൽവം നൽകിയ ഹർജി വീണ്ടും പരിഗണിച്ച്‌ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമെടുക്കാൻ മദ്രാസ്‌ ഹൈക്കോടതിക്ക്‌ നിര്‍ദേശം നല്‍കി സുപ്രീംകോടതി. ജനറൽ കൗൺസിൽ ചേര്‍ന്ന് പുതിയതായി പ്രമേയങ്ങൾ പാസാക്കരുതെന്നും തൽസ്ഥിതി തുടരാനും എടപ്പാടി പളനിസ്വാമി വിഭാഗത്തിനും പനീർശെൽവം വിഭാഗത്തിനും കോടതി നിർദേശം നൽകി.

എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗം തടയണമെന്ന പനീർശെൽവം വിഭാഗത്തിന്റെ ആവശ്യം നേരത്തെ മദ്രാസ്‌ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. നടപടികൾ പാലിക്കാതെയാണ്‌ യോഗം വിളിച്ചതെന്നാണ്‌ പനീർശെൽവം വിഭാഗത്തിന്റെ ആക്ഷേപം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top