26 April Friday
പരമ്പരാഗത തൊഴിലാളികളെ 
തന്ത്രപരമായി പുറത്താക്കാനാണ്‌ ശ്രമം

മത്സ്യസമ്പത്തും കോർപറേറ്റുകൾക്ക്‌ ; എതിർപ്പുമായി കർഷക സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


ന്യൂഡൽഹി
മത്സ്യസമ്പത്ത്‌ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കാനുള്ള ഇന്ത്യൻ സമുദ്ര മത്സ്യബന്ധന ബില്ലിനോട്‌ വിയോജിച്ച്‌ കർഷക സംഘടനകൾ. കാർഷികമേഖലയെ കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ വിട്ടുകൊടുക്കുന്ന മൂന്ന്‌ കാർഷിക നിയമത്തിനു സമാനമാണ്‌ ബില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. നടപ്പു സമ്മേളനത്തിൽത്തന്നെ ബിൽ അവതരിപ്പിക്കാനാണ്‌ നീക്കം.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിക്കാതെയാണ്‌ ബിൽ തയ്യാറാക്കിയത്‌. പരമ്പരാഗത തൊഴിലാളികളെ തന്ത്രപരമായി ഒഴിവാക്കി പുറത്താക്കാനാണ്‌ ശ്രമം. മത്സ്യബന്ധനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കവർന്നെടുക്കുന്ന ബിൽ, സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയെ മോശപ്പെടുത്തും. നിർബന്ധിത രജിസ്‌ട്രേഷനും ലൈസൻസും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.–- കിസാൻ മോർച്ച ചൂണ്ടിക്കാട്ടി. പാർലമെന്റിനു മുന്നിലെ കർഷക പ്രതിഷേധം വ്യാഴാഴ്‌ചയും തുടർന്നു. സിന്‍ഘു അതിർത്തിയിൽനിന്ന്‌ 200 കർഷകർ ജന്തർമന്ദറിലെത്തി പാർലമെന്റിനു മുന്നിലേക്ക്‌ മാർച്ച്‌ ചെയ്‌തു. പൊലീസ്‌ തടഞ്ഞതിനെത്തുടർന്ന്‌ കർഷക പാർലമെന്റ്‌ ചേർന്നു. കരാർക്കൃഷി നിയമത്തിന്റെ ദോഷവശം കർഷക പാർലമെന്റ്‌ ചർച്ച ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top