19 March Tuesday

അകലം തുടർന്ന്‌ ഗെലോട്ടും പൈലറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023


ന്യൂഡൽഹി
രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തലായെന്ന്‌ ഹൈക്കമാൻഡ്‌ അവകാശപ്പെടുമ്പോഴും ഐക്യ സൂചന നൽകാതെ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും. തിങ്കളാഴ്‌ച രാത്രി കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഒത്തുതീർപ്പ്‌ ചർച്ചകൾക്കുശേഷം ഹൈക്കമാൻഡ്‌ മുന്നോട്ടുവച്ച ‘നിർദേശം’ ഇരുവരും അംഗീകരിച്ചെന്ന്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അവകാശപ്പെട്ടുവെങ്കിലും അത്‌ സ്ഥിരീകരിക്കാൻ ഗെലോട്ടോ പൈലറ്റോ തയ്യാറായില്ല. 

അഴിമതി കേസുകളിൽ അന്വേഷണമടക്കം താൻ ഉന്നയിക്കുന്ന മൂന്നു ആവശ്യങ്ങളോട്‌ പ്രതികരിക്കാൻ രാജസ്ഥാൻ സർക്കാരിന്‌ സച്ചിൻ പൈലറ്റ്‌ നൽകിയ അന്ത്യശാസനം ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ ഹൈക്കമാൻഡ്‌ തിരക്കിട്ട്‌ ഒത്തുതീർപ്പ്‌ ചർച്ച വിളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top