ന്യൂഡൽഹി
കേരളത്തിലേക്ക് തൽക്കാലം വന്ദേഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകിയത്. വന്ദേഭാരത് സർവീസുകൾ ഉൾപ്പെടെ അനുവദിക്കുന്നത് റോളിങ് സ്റ്റോക്ക്, സർവീസിന്റെ പ്രയോഗക്ഷമത, ട്രാഫിക്ക് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് ആണെന്നും സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..