27 April Saturday

‘പരിവാരങ്ങളെ’ തൊടാതെ കേന്ദ്രം ; സംഘപരിവാർ അനുകൂല സംഘടനകളോട്‌ കേന്ദ്രസര്‍ക്കാരിന് മൃദുസമീപനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


ന്യൂഡൽഹി   
പോപ്പുലര്‍ഫ്രണ്ടിനെപ്പോലെതന്നെ തീവ്രസ്വഭാവമുള്ള സംഘപരിവാർ അനുകൂല സംഘടനകളോട്‌ കേന്ദ്രസര്‍ക്കാരിന് മൃദുസമീപനം. മലേഗാവ്‌, മെക്ക മസ്‌ജിദ്‌, അജ്‌മീർ ദർഗ, സംഝോത എക്‌സ്‌പ്രസ്‌ സ്‌ഫോടനങ്ങൾക്കു പിന്നിൽ സംഘപരിവാര്‍ശക്തികളാണ്. എന്നാല്‍ കേന്ദ്രവും അന്വേഷണ ഏജൻസികളും അവയെ തൊടുന്നില്ല. മോദി അധികാരമേറ്റതോടെ ഈ സ്‌ഫോടന കേസുകൾ അട്ടിമറിക്കപ്പെട്ടു. മലേഗാവ്‌ സ്‌ഫോടനമടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജെപി നേതാവ് പ്രഗ്യാ സിങ്‌ ഠാക്കൂര്‍ ഭോപാലിൽനിന്നുള്ള ലോക്‌സഭാംഗമാണ്‌.

ആർഎസ്‌എസ്‌ രാജ്യത്ത്‌ നിരവധി ബോംബ്‌ സ്ഫോടനങ്ങൾ നടത്തിയതായി മുൻ പ്രവർത്തകൻ യശ്വന്ത്‌ ഷിൻഡെ വെളിപ്പെടുത്തിയിരുന്നു. നന്ദേഡിൽ ബോംബ്‌ നിർമാണത്തിനിടെ രണ്ട്‌ ആർഎസ്‌എസുകാർ കൊല്ലപ്പെട്ട കേസിൽ സാക്ഷിയാക്കണമെന്ന്‌ ഷിൻഡെ കോടതിയിൽ അപേക്ഷിച്ചിട്ടുണ്ട്‌. സിബിഐയാകട്ടെ ഇതിനെ കോടതിയിൽ എതിർക്കുന്നു. സംഝോത എക്‌സ്‌പ്രസ്‌, മലേഗാവ്‌, മെക്ക മസ്‌ജിദ്‌, അജ്‌മീർ ദർഗ എന്നീ സ്‌ഫോടനകേസുകൾക്കെല്ലാം പിന്നിൽ ആർഎസ്‌എസാണെന്ന്‌ സ്വാമി അസീമാനന്ദ്‌ വർഷങ്ങൾക്കുമുമ്പ്‌ വെളിപ്പെടുത്തി. നൂറുക്കണക്കിനാളുകൾ കൊല്ലപ്പെട്ട കേസുകളിലെ പ്രതി സത്യം വെളിപ്പെടുത്തിയിട്ടും സംഘടനയ്ക്ക് വിലക്കുണ്ടായിട്ടില്ല.

നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ്‌ പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ്‌ എന്നിവരെ വധിച്ചത് സംഘപരിവാർ ശക്തികളാണ്.
അഭിനവ്‌ ഭാരത്‌,  സനാതൻ സസ്‌ത തുടങ്ങിയ തീവ്രസ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തകരാണ് കൊലയാളികൾ. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കണമെന്ന്‌ പരസ്യമായി ആഹ്വാനം ചെയ്‌ത ഹരിദ്വാർ ധരം സൻസദിനെയും കേന്ദ്രം വിലക്കിയില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top