24 April Wednesday

പത്മഭൂഷൺ നിരസിച്ചത്‌ നിലപാട്‌: ബുദ്ധദേബ് ഭട്ടാചാര്യ

ഗോപിUpdated: Saturday Jan 29, 2022

videograbbed image


കൊൽക്കത്ത
പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ വിവാദം സൃഷ്ടിച്ചുള്ള അപവാദ പ്രചാരണം അനാവശ്യമാണെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ. മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല. നേരത്തേ അറിയിച്ചാലും സ്വീകരിക്കില്ല. രാഷ്ട്രീയ നിലപാടിന്റെ ഭാ​ഗമായാണ് നിലപാട്. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്–- ബുദ്ധദേബ്‌ പറഞ്ഞു.

ബുദ്ധദേബ് പുരസ്‌കാരം നിരസിച്ചത് പ്രശംസിച്ച് വ്യാപകമായി സന്ദേശങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രവഹിക്കുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശ്‌ അടക്കമുള്ളവർ അതാണ്‌ ശരിയായ നിലപാടെന്ന്‌ ചൂണ്ടിക്കാട്ടി. എന്നാൽ, ബിജെപിയും തൃണമൂലും ചില മാധ്യമങ്ങളും ഒരേ സ്വരത്തിൽ വിമർശിച്ച് രംഗത്തുവന്നു. തുടർന്നാണ്‌, ബുദ്ധദേബ് നിലപാട് വ്യക്തമാക്കിയത്‌.

ബിജെപിയും തൃണമൂലും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരമല്ല ബുദ്ധദേബിന്റെതും സിപിഐ എമ്മിന്റെതുമെന്ന്‌ നിരീക്ഷകർ ചൂണ്ടിക്കാട്ടി. സിപിഐ എം സമുന്നതരായ പല നേതാക്കൾക്കും പത്മ പുരസ്കാരങ്ങൾ  നിരസിക്കുകയായിരുന്നു.

ഈവർഷം പ്രശസ്ത ബംഗാളി സംഗീതജ്ഞ സന്ധ്യാ മുഖർജിയും തബല വാദകൻ  അനിന്ദോ ചാറ്റർജിയും പത്മശ്രീ നിരസിച്ചു. പി എൻ ഹക്‌സാർ, കെ സുബ്രഹ്മണിയൻ, റോമിലാ ഥാപ്പർ, നിഖിൽ ചക്രവർത്തി, രാമകൃഷ്ണ മിഷൻ മഠാധിപതിയായിരുന്ന മലയാളി സ്വാമി രംഗനാഥാനന്ദ് തുടങ്ങി വിവിധ മേഖലകളിലെ പ്രഗൽഭർ പത്മ പുരസ്‌കാരം മുമ്പ്‌ നിരസിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top