25 April Thursday

12 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


ന്യൂഡൽഹി
മഹാരാഷ്ട്ര നിയമസഭയിൽനിന്ന്‌ 12 ബിജെപി എംഎൽഎമാരെ ഒരുവർഷത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌ത നടപടി സുപ്രീംകോടതി റദ്ദാക്കി. ഏകപക്ഷീയ നടപടിയെന്ന് ചൂണ്ടിക്കാണിച്ചാണ്‌ ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നടപടി റദ്ദാക്കിയത്‌.

സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരം നടപടി ഉണ്ടായാല്‍ ശിക്ഷാനടപടി നിയമപരവും ഭരണഘടനാസാധുതയുള്ളതും യുക്തിപരവും ആയിരിക്കണമെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. നടപ്പ്‌ സമ്മേളന കാലയളവിനും അപ്പുറത്തേക്ക്‌ എംഎൽഎമാരെ സസ്‌പെൻഡ്‌ ചെയ്‌തതിലൂടെ അവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങൾ ഫലത്തിൽ അനാഥമായതായി കോടതി ചൂണ്ടിക്കാട്ടി. 2021 ജൂലൈ അഞ്ചിന്‌ മഹാരാഷ്ട്ര നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ബിജെപി എംഎൽഎമാർ സ്‌പീക്കറുടെ ചേംബറിൽ  പ്രിസൈഡിങ് ഓഫീസറോട്‌ മോശമായി പെരുമാറിയതാണ്‌ നടപടിക്കു കാരണമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top