16 April Tuesday
കരസേനാ മേധാവി സംസ്ഥാനത്ത്‌

മണിപ്പുരിൽ വീണ്ടും സംഘർഷം ; വിമതർക്കായി തിരച്ചിൽ തുടങ്ങി സൈന്യം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023



ന്യൂഡൽഹി
മെയ്‌ത്തീ–-കുക്കി സംഘർഷം കലാപമായി മാറിയ മണിപ്പുരിൽ പലയിടത്തും വീണ്ടും സംഘർഷം. കാങ്‌ചുക്, മോട്ട്‌ബംഗ്, സൈകുൽ, പുഖാവോ, സഗോൾമാങ് എന്നീ പ്രദേശങ്ങളിൽ വിമത സായുധ സംഘങ്ങൾ ഉണ്ടെന്ന വിവരത്തെ തുടർന്ന്‌ സൈന്യവും അസം റൈഫിൾസും ഇംഫാൽ താഴ്‌വരയ്ക്ക് ചുറ്റുമുള്ള ഉയർന്ന മേഖലകളിൽ തിരച്ചിൽ ആരംഭിച്ചു. പൊലീസിൽനിന്ന്‌ കൈക്കലാക്കിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാൻ സർക്കാർ നൽകിയ സമയപരിധി അവസാനിച്ചിരുന്നു. ശനി പകൽ ഉഖ്രുൽ ജില്ലയിൽ വിമതസംഘാംഗങ്ങളിൽ ചിലർ ആയുധംവച്ച്‌ കീഴടങ്ങി.

ശനിയാഴ്‌ച വൈകിട്ട്‌ സംസ്ഥാനത്തെത്തിയ കരസേനാ മേധാവി ജനറൽ മനോജ്‌ പാണ്ഡെ കിഴക്കൻ കമാൻഡ്‌ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഗവർണർ അനസൂയ ഉകെയ്, മുഖ്യമന്ത്രി ബീരേൻ സിങ്‌, സുരക്ഷ ഉപദേഷ്‌ടാവ്‌ കുൽദീപ്‌ സിങ്‌ എന്നിവർക്ക്‌ പുറമേ സൈന്യത്തിന്റെ പ്രാദേശിക കമാൻഡർമാരെയും മനോജ്‌ പാണ്ഡെ കാണും. തിങ്കളാഴ്‌ച ആഭ്യന്തരമന്ത്രി അമിത്‌ ഷായും ത്രിദിന സന്ദർശനത്തിനായി മണിപ്പുരിൽ എത്തും. അതിനിടെ, ഇംഫാലിലെ ഇറച്ചിക്കടയ്‌ക്ക്‌ തീയിട്ട സംഭവത്തിൽ മൂന്ന്‌ ദ്രുതകർമ സേനാംഗങ്ങളെ പൊലീസ്‌ പിടികൂടി. ഇവരെ സസ്‌പെന്റുചെയ്‌തതായി ആർഎഎഫ്‌ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top