29 March Friday

മൃഗങ്ങളെ കൊന്നാൽ 5 വർഷം തടവ്‌ ; നിയമഭേദഗതി ബില്ലിൽ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


ന്യൂഡൽഹി
മൃഗങ്ങളൊട് ക്രൂരതകാട്ടുന്നവര്‍ക്ക് മൂന്നുവർഷവും കൊല്ലുന്നവർക്ക്‌ അഞ്ചുവർഷവുംവരെ തടവുശിക്ഷ ഉറപ്പാക്കണമെന്ന്‌ നിയമഭേദഗതി ബില്ലിൽ ശുപാർശ. ഇതിൽ  കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി. ഡിസംബർ ഏഴ് വരെ സമർപ്പിക്കാം.

ശീതകാലസമ്മേളനത്തിൽ  ബിൽ പാർലമെന്റിലെത്തും. ‘മൃഗങ്ങളുടെ ജീവന്‌ ആപത്തോ അംഗവൈകല്യമോ ഉണ്ടാക്കുന്ന നിഷ്‌ഠുര പീഡന’ത്തിന് മൂന്ന്‌ വർഷംവരെ തടവ്‌ ലഭിക്കും. 50,000 മുതൽ 75,000 രൂപവരെ പിഴയും ഒടുക്കണം. മൃഗങ്ങളെ കരുതിക്കൂട്ടി കൊല്ലുന്നവർക്ക്‌ പരമാവധി അഞ്ച്‌ വർഷമാണ്‌ തടവ്‌. തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനം സ്വീകരിക്കേണ്ട നടപടിക്കും വ്യവസ്ഥയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top