27 April Saturday

മുൻ ഗോവ മുഖ്യമന്ത്രി കോൺ​ഗ്രസ് വിട്ട് തൃണമൂലിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021


പനാജി
കോണ്‍ഗ്രസുമായുള്ള 40 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് മുൻ ഗോവ മുഖ്യമന്ത്രിയും നിലവില്‍ എംഎൽഎയുമായ ലുയിസിനോ ഫലെറോ തൃണമൂലിലേക്ക്.  സ്പീക്ക‌‌‌ർ രാജേഷ് പട്നേക്കറെ കണ്ട് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലുയിസിനോയുടെ കൂടുമാറ്റം കോൺ​ഗ്രസിന് കനത്ത തിരിച്ചടി. 40 അംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങി.

2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റ്‌ നേടി. 2019 ജൂലൈയിൽ നിരവധി  കോൺ​ഗ്രസ്  എംഎൽഎമാർ  ബിജെപിയിൽ ചേർന്നു. നവേലിം മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഫലെറോ അടുത്ത തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top