19 April Friday

ഐഎഎസ്‌–ഐപിഎസ്‌ തർക്കം ; ഡി രൂപയ്‌ക്കെതിരെ 
കേസെടുക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


ബംഗളൂരു
കർണാടകത്തിലെ ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധുരിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ഐപിഎസ് ഓഫീസർ ഡി രൂപയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്‌. രോഹിണി നൽകിയ ഹർജിയിലാണ് ഉത്തരവ്.

കര്‍ണാടകത്തിലെ ദേവസ്വം കമീഷണറായിരുന്ന രോഹിണി സിന്ധുരിക്കെതിരെ കരകൗശല വികസന കോര്‍പറേഷന്‍ എംഡിയായ ഡി രൂപ ഫെബ്രുവരി 18നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ജെഡിഎസ് എംഎല്‍എയായ എസ്‌ ആർ മഹേഷും രോഹിണിയും ഒരു റസ്‌റ്റോറന്റിലിരിക്കുന്ന ചിത്രവും രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചതാണ്‌ പരാതിക്കിടയാക്കിയത്‌. തുടർന്ന്‌ ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെതുടർന്ന്‌ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top